- Advertisement -

- Advertisement -

ക്ഷേത്ര പ്രവേശന വിളംബരം:നവോത്ഥാന സംഗമവും പന്തിഭോജനവും നടത്തി

0

ക്ഷേത്രപ്രവേശന വിളംബരം നവോത്ഥാന സംഗമവും പന്തിഭോജനവും ജില്ലയില്‍ സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും, വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും സംയുക്തമായാണ് വെള്ളമുണ്ടയില്‍ പരിപാടി സംഘടിപ്പിച്ചത്.ക്ഷേത്രപ്രവേശന വിളംബരം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.പന്തിഭോജനം ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മംഗലശ്ശേരി ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നവോത്ഥാന സംഗമം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി നിര്‍വഹിച്ചു. ചടങ്ങില്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി എന്‍ ഉണ്ണികൃഷ്ണന്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന കുടുവ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് സതീഷ് കുമാര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ കെ രാജേഷ്, പി.ടി. സുഗതന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത ഫോട്ടോഗ്രാഫര്‍ വിനോദ് വെള്ളമുണ്ടയുടെ ഗോത്രായനം ചിത്രപ്രദര്‍ശനവും നടന്നു. തുടര്‍ന്ന് നാടന്‍പാട്ടും അരങ്ങേറി.

Leave A Reply

Your email address will not be published.

You cannot copy content of this page