വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2018 ന് മേപ്പാടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. ഡി.ഡി.ഒ. കെ പ്രഭാകരന് പതാക ഉയര്‍ത്തി ശാസ്ത്രോല്‍സവം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. മേളകളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്നത്. മേളയുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ചെയര്‍മാനും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.
- Advertisement -
- Advertisement -