- Advertisement -

- Advertisement -

അംഗീകാരങ്ങളുടെ നിറവില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത്

0

പദ്ധതി നിര്‍വ്വഹണത്തിനും ഭരണമികവിനും മീനങ്ങാടിയ്ക്ക് വയനാട് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും മഹാത്മാ പുരസ്‌ക്കാരവും ലഭിച്ചു. 100 % നികുതിപിരിവും ജനറല്‍ വിഭാഗത്തില്‍ 93%, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 100 ശതമാനവും, റോഡ്- റോഡിതര മെയിന്റനന്‍സ് ചെയ്തതില്‍ 100 ശതമാനവും തുക ചെലവഴിച്ചു.

ഗ്രാമസഭ, സ്റ്റാന്റിങ് കമ്മിറ്റികള്‍, ഭരണസമിതിയോഗം എന്നിവ ചേരുന്നതിലെ കൃത്യത, മാലിന്യ നിര്‍മാജ്ജനം, തോട് പുഴ സംരക്ഷണം, കയര്‍ ഭൂവസ്ത്ര വിനിയോഗം, വാര്‍ഷിക ധനകാര്യ പത്രിക സമര്‍പ്പണം, തനത് വരുമാന വര്‍ദ്ദന, ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം, തൊഴിലുറപ്പ് സംഘാടാനം തൊഴില്‍ ദിനം സൃഷ്ടിക്കല്‍, നൂറ് തൊഴില്‍ ദിനം ലഭ്യമാക്കല്‍ എന്നിവയിലെ മികവാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page