- Advertisement -

- Advertisement -

വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0

റവന്യു വകുപ്പിലും ജനദ്രോഹ ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് തുറന്നു പറഞ്ഞ് സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു. അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ സി.പി.ഐ. തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റി നടത്തിയ തവിഞ്ഞാല്‍ വില്ലേജ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.ഹംസ അധ്യക്ഷത വഹിച്ചു. സി.പി.ഐ. മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍, വി.വി. ആന്റണി, ദിനേഷ് ബാബു, ശശി കുളത്താട, നിഖില്‍ പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പൊതുജനത്തിന് മോല്‍ കുതിര കയറാനും ജനത്തിന് ഉപകാരപ്രദവുമല്ലാത്ത ഉദ്യോഗസ്ഥര്‍ റവന്യു വകുപ്പിലും ഉണ്ട്. അത്തരക്കാര്‍ക്കെതിരെയുള്ള സമരം തുടരുക തന്നെ ചെയ്യും. ശരിയല്ലാത്തതും ജനങ്ങള്‍ക്ക് നീതി നിഷേധിക്കുന്നതുമായ ഏത് ഓഫീസായാലും ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുമെന്നും ഇ.ജെ.ബാബു പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page