- Advertisement -

- Advertisement -

അങ്കണവാടികള്‍ തിങ്കള്‍ മുതല്‍

0

സംസ്ഥാനത്തെ അങ്കണവാടികള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.നേരത്തെ ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ തുടങ്ങിയവ 14 മുതല്‍ ഓഫ്ലൈനായി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് അങ്കണവാടികളില്‍ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.കുട്ടികളെ കൊണ്ടു വിടുന്ന രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.

അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page