- Advertisement -

- Advertisement -

വയനാട് വിഷന്‍ വാര്‍ത്ത തുണയായി രാജന് ചികിത്സാ സൗകര്യം ഒരുക്കുമെന്ന് ജില്ലാ ട്രൈബല്‍ ഓഫീസ്

0

വാളാട് അമ്പലക്കുന്ന് പാരാരി കോളനിയിലെ രാജന് തുടര്‍ ചികിത്സയ്ക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്ന് ജില്ലാ ട്രൈബല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞമാസം ചേരിയംമൂലയില്‍ വച്ചാണ് രാജന്‍ അപകടത്തില്‍പ്പെട്ടത്. ജില്ലാ ആശുപത്രിയിലെ ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ രാജനെ പെട്ടെന്ന് ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു മാസത്തെ ചികില്‍സയ്ക്ക് ശേഷം വീട്ടിലെത്തിയ രാജനെ ട്രൈബല്‍ വകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപവുമായി ബന്ധപ്പെട്ട വാര്‍ത്ത വയനാട് വിഷന്‍ റിപോര്‍ട്ടര്‍ ദേവദാസ് റിപോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ജില്ലാ ട്രൈബല്‍ ഓഫീസര്‍ വാണി ദാസ് വിഷയത്തില്‍ ഇടപെടുകയും അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത്.

Leave A Reply

Your email address will not be published.

You cannot copy content of this page