- Advertisement -

- Advertisement -

കല്‍പ്പറ്റ എമിലിയിലെ അംഗന്‍വാടിയും സ്മാര്‍ട്ടായി.

0

അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി നഗരസഭയിലെ  അംഗനവാടികളാണ് അടിമുടി മാറ്റം വരുത്തി സ്മാര്‍ട്ടാക്കിയിരിക്കുന്നത്. എമിലിയില്‍  നവീകരിച്ച അംഗന്‍വാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു.ആദ്യഘട്ടത്തില്‍ 5 അംഗണ്‍വാടികളാണ് സ്മാര്‍ട്ടാക്കുന്നത്. ഒരു അംഗണ്‍വാടിക്ക് ഒരു ലക്ഷം വീതം അഞ്ച് ലക്ഷം രൂപയാണ് സ്മാര്‍ട്ട് അംഗനവാടി പദ്ധതിക്കായി മുനിസിപ്പാലിറ്റി ചെലവാക്കിയത്. 

ഇരിക്കാനും കളിക്കാനും പഠിക്കാനും ചിത്രം വരക്കാനും കളര്‍ ചെയ്യാനും പാട്ട് പാടാനും കേള്‍ക്കാനും എല്ലാറ്റിനുമുള്ള സൗകര്യങ്ങള്‍ സ്മാര്‍ട്ട് അംഗണ്‍വാടിയില്‍ ഒരുക്കിയിട്ടുണ്ട്. അകത്തും പുറത്തും ചുമരുകളില്‍ മനോഹരമായ ചിത്രങ്ങള്‍, വിശാലമായ ഹാള്‍, വിവിധയിനം കളിപ്പാട്ടങ്ങളും ചിത്രം വരക്കാനും കളര്‍ നല്‍കാനുള്ള പരിശീലന സൗകര്യങ്ങളും ഹോം തീയറ്ററും സ്മാര്‍ട്ട് അംഗണ്‍വാടിയില്‍  സജ്ജമാക്കിയിട്ടുണ്ട്. തുറക്കോട്ട് കുന്ന്,  ഗ്രാമത്ത്വയല്‍, പുത്തൂര്‍വയല്‍, ഓണിവയല്‍ എന്നിവിടങ്ങളിലെ അംഗന്‍വാടികളുടെ നവീകരണ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അജിത കെ അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ ടി ജെ ഐസക്, ജൈന ജോയ്, അഡ്വ എ പി മുസ്തഫ, സി കെ ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page