- Advertisement -

- Advertisement -

തുടരണം ജാഗ്രത പദ്ധതിയുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

0

 

പനങ്കണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് ഹാന്‍ഡ് വാഷ് നിര്‍മ്മാണം സംഘടിപ്പിച്ചു. എന്‍എസ്എസ് യൂണിറ്റിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ ഹാന്‍ഡ് വാഷ് നിര്‍മ്മാണത്തിനാവിശ്യമായ സാധനങ്ങള്‍ ശേഖരിക്കുകയും സ്‌കൂളില്‍ നിന്നു തന്നെ ഹാന്‍ഡ് വാഷ് നിര്‍മ്മിക്കുകയും, തുടര്‍ന്ന് വിദ്യാലയ പരിസരത്തിനടുത്തുള്ള വീടുകളില്‍ വിതരണം ചെയ്യുകയും ചെയ്തു.പ്രോഗം ഓഫീസര്‍ ആഷ എലിസബത്ത്,അധ്യാപകനായ ഉണ്ണികൃഷ്ണന്‍ കെ.കെ എന്നിവര്‍ നേതൃത്വം നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം എന്ന സന്ദേശവും നല്‍കി. എന്‍എസ്എസ് ലീഡേര്‍മാരായ മുഹമ്മദ് രോഹിത്,അനാമിക കെ എസ് എന്നിവരോടൊപ്പം അബ്ദു സമാന്‍, അഭിരാജ് സി.ജെ, ബിസ്മയ സാജു, ശിഖിന്‍ പോള്‍,ഫെബിന്‍ മുഹമ്മദ്,ആഷിഫ് റഹ്‌മാന്‍,ശ്രീനാഥ് എസ്,അജ്മല്‍ കെ എ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

You cannot copy content of this page