പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഫുട്ബോള്‍ വളര്‍ത്തിയെടുക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് ഫുട്ബോള്‍ മേള സംഘടിപ്പിച്ചു. 10 ദിവസം നീണ്ടു നില്ക്കുന്ന ഫുട്ബോള്‍ മേള പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റാണി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പുല്‍പ്പള്ളി എസ്.എച്ച്.ഒ റെജീന കെ. ജോസ് മുഖ്യ പ്രഭാഷണം നടത്തി. കെ.ആര് ജയറാം, കെ.ആര് ജയരാജ്, സണ്ണി കുളക്കാട്ടില്‍, ജോണ്സണ് തൊട്ടിയില്‍, പി.എ നാസര്‍, ഡാനിയ, ബാബു എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -