- Advertisement -

- Advertisement -

തെരുവ് നായ ശല്ല്യത്തിന് പരിഹാരം കാണാണം സൂചനാ ബോര്‍ഡ് സ്ഥാപിച്ചു

0

സുല്‍ത്താന്‍ ബത്തേരി ടൗണിലെയും ഗ്രാമ പ്രദേശങ്ങളിലെയും തെരുവുനായ ശല്ല്യത്തിന് പരിഹാരം കാണാണമെന്ന് ആവശ്യപ്പെട്ട് സൂചനാ ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു.സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റി ടൗണിലെ കൈവരികളിലാണ് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.തെരുവ് നായ്ക്കളുണ്ട് സൂക്ഷിക്കുക എന്നെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.മുനിസിപ്പല്‍ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സംഗമം ജില്ലാ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് ഉദ്ഘാടനം ചെയ്തു.

മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് മുസ്തഫ കുരുടന്‍കണ്ടി അധ്യക്ഷനായി. യൂത്ത്‌ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ സി കെ മുസ്തഫ,നൗഷാദ് മംഗലശ്ശേരി, ഹാരിസ് ബനാന,എസ് ടി യു ജില്ലാ സെക്രട്ടറി ഇബ്രാഹിം തൈതൊടി,എം എസ് എഫ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റഹീസ് വേങ്ങൂര്‍, മുന്‍സിപ്പല്‍ ഭാരവാഹികളായ നസീര്‍ വേങ്ങൂര്‍, ഹക്കീം പഴേരി,നാസര്‍ അലങ്കാര്‍,യഹിയ വാഴക്കണ്ടി എന്നിവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍,ട്രഷറര്‍ സാലിം പഴേരി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page