മീഡിയാവണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടിക്കെതിരെ മാധ്യമ സ്വാതന്ത്ര്യത്തിനായി സുല്‍ത്താന്‍ ബത്തേരിയില്‍ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. വിമര്‍ശനങ്ങളും ചോദ്യങ്ങളുമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും എതിരാളികളേയും എതിര് ശബ്ദങ്ങളേയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി ചെറുത്ത് നില്‍ക്കുകയാണ് ചെയ്യേണ്ടതെന്നും സംഗമം ഉദ്ഘാടനം ചെയ്ത മുനിസിപ്പല്‍ ചെയര്മാന് ടി.കെ രമേശ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനും സാഹിത്യനിരൂപകനുമായ ഒ.കെ ജോണി ഓര്‍മ്മപ്പെടുത്തി. ജനപ്രതിനിധികള്‍ വിവിധ സാമൂഹ്യ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.
- Advertisement -
- Advertisement -