കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ 137ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന 137 ചലഞ്ച് ജില്ലയിലും വിജയമാക്കാന്‍ ഐ.എന്‍.ടി.യു.സി യൂത്ത്വിംഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചലഞ്ചില്‍ ജില്ലയില്‍ നിന്ന് 2000 മെമ്പര്‍മാരെ പങ്കാളികളാക്കും. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. യൂത്ത്വിംഗ് ജില്ലാ പ്രസിഡന്റ് താരീഖ് അന്‍വര്‍ കടവന്‍ അധ്യക്ഷനായി. സന്തോഷ് അമ്പലവയല്‍,സുരേഷ് ബാബു, ജയപ്രസാദ്, കുട്ടി ഹസ്സന്‍, നൗറിസ് മേപ്പാടി, അരുണ്‍ദേവ്, ഡിന്റേ്ാ ജോസ്, ഹര്‍ഷല്‍ കൊന്നാടന്‍, രോഷ്മ രമേശന്‍, പി.സി ജസീല, മനു ജോയ്, ജോഷി ജോസ്, ഷിജു ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -