- Advertisement -

- Advertisement -

മാലിന്യങ്ങള്‍ കുന്ന് കൂടി  കുറുമ്പാലക്കോട്ടമലയുടെ താഴ്വാരം

0

കുറുമ്പാലക്കോട്ട മലയുടെ താഴ്വാരത്ത്  മാലിന്യങ്ങള്‍ കുന്ന് കൂടുന്നു. വ്യാപാരസ്ഥാപനങ്ങളിലും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് രാത്രി കാലങ്ങളില്‍ ഇവിടെ നിക്ഷേപിക്കുന്നത്.ഏച്ചോം ടൗണില്‍ നിന്നും കുറുമ്പാലക്കോട്ട മലമുകളിലേക്ക് പോകുന്ന റോഡിന്റെ ഇരുഭാഗങ്ങങ്ങളിലും കമ്പര്‍ഷന്‍മുക്ക് വരെയുമുള്ള റോഡരികിലുമാണ് മാലിന്യ നിക്ഷേപിച്ചിരിക്കുന്നത്.ജനവാസമില്ലാത്ത ഭാഗമായതിനാല്‍ ക്യാമറകള്‍ സ്ഥാപിക്കുകയാണെങ്കില്‍ മാലിന്യ നിക്ഷേപം തടയാമെന്നും ഇതിനായി അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടം ആള്‍താമസമില്ലാത്ത ഭാഗമായതിനാല്‍ പുറത്തുനിന്നും കൊണ്ടുവരുന്ന മാലിന്യങ്ങളും രാത്രിയില്‍ ഇവിടെ നിക്ഷേപിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.സാനിറ്ററി പാഡുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ ചാക്കുകളില്‍ കെട്ടി ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ളത്.ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.ഏച്ചോം ടൗണില്‍ നിന്നും കുറുമ്പാലക്കോട്ട മലമുകളിലേക്ക് പോകുന്ന റോഡിന്റെ ഇരുഭാഗങ്ങങ്ങളിലും കമ്പര്‍ഷന്‍മുക്ക് വരെയുമുള്ള റോഡരികിലുമാണ് മാലിന്യ നിക്ഷേപിച്ചിരിക്കുന്നത്.മഴ പെയ്യുന്നതോടെ ഈ മാലിന്യങ്ങള്‍ താഴെയുള്ള ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തി ജലം മലിനമാകുന്നതും പതിവാണെന്നും പ്രദേശവാസികള്‍ പറയുന്നു. ജനവാസമില്ലാത്ത ഈ ഭാഗത്ത് ക്യാമറകള്‍ സ്ഥാപിക്കുകയാണെങ്കില്‍ വന്‍ തോതിലുള്ള ഇത്തരം മാലിന്യ നിക്ഷേപം തടയാമെന്നും ഇതിനായി അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നതുമാണ് നാട്ടുകാരുടെ ആവിശ്യം.

Leave A Reply

Your email address will not be published.

You cannot copy content of this page