കല്‍പ്പറ്റ: ജനുവരി 1, 2, 3 തിയ്യതികളില്‍ മാലിദ്വീപില്‍ വച്ചു നടക്കുന്ന അന്താരാഷ്ട്ര ജൂനിയര്‍ ഡ്യൂ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുരുഷ-വനിത ടീമിലേക്ക് മുണ്ടേരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികളായ ആകാശ് എ.എസ്, രമ്യ ടി.എസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒക്ടോബറില്‍ രാജസ്ഥാനില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വച്ചാണ് ദേശീയ ടീമിലേക്ക് സെലക്ഷന് കിട്ടിയത്. മൂപ്പൈനാട് മുക്കില്‍ പീടിക അമീന് നിവാസില്‍ സുരേഷ്, മഞ്ജുഷ ദമ്പതികളുടെ മകനാണ് ആകാശ് എ.എസ്. പൊഴുതന പള്ളിക്കുന്ന് വീട്ടില്‍ സെബാസ്റ്റ്യന്‍, രജനി ദമ്പതികളുടെ മകളാണ് രമ്യ ടി.എസ്.
- Advertisement -
- Advertisement -