- Advertisement -

- Advertisement -

കൊവിഡ് തീവ്ര വ്യാപനം; നാല് ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍

0

സംസ്ഥാനത്തെ കൊവിഡ് അതിരൂക്ഷ വ്യാപനത്തെ തുടര്‍ന്ന് വിവിധ ജില്ലകളിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കൂടുതല്‍ ജില്ലകളെ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ സി കാറ്റ?ഗറിയില്‍ നാല് ജില്ലകളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, എന്നീ ജില്ലകളെയാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. ജില്ലയില്‍ ആശുപതിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ആയാലാണ് ഒരു ജില്ലയെ കാറ്റഗറിസി-യില്‍ ഉള്‍പ്പെടുത്തുന്നത്.

സി കാറ്റഗറിയില്‍ തീയറ്ററുകള്‍, ജിംനേഷ്യം,നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം.കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ളാസുകള്‍ മാത്രമേ ഓഫ്ലൈനില്‍ നടക്കൂ. നേരത്തെ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്നത്. പുതിയ നാല് ജില്ലകളെ കൂടി ഉള്‍പ്പെടുത്തിയതോടെ സി കാറ്റഗറിയിലെ ആകെ ജില്ലകളുടെ എണ്ണം അഞ്ചായി.

Leave A Reply

Your email address will not be published.

You cannot copy content of this page