റിപ്പബ്ലിക് ദിനത്തില്‍ ഹയര്‍സെക്കന്‍ഡറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജെ സി ഐ ബത്തേരി ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. കോളേജ് തലത്തില്‍ ഒന്നാം സ്ഥാനം ഹിന്ദു കോളേജ് ന്യൂഡല്‍ഹിയിലെ മുഹമ്മദ് യാസീനും രണ്ടാം സ്ഥാനം ബത്തേരി സെന്റ് മേരീസ് കേളേജിലെ ആദിത്യ. കെ.ജിയും മൂന്നാം സ്ഥാനം അല്‍ഫോന്‍സ കോളേജിലെ ഗ്രീഷ്മ. എം .വിയും കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഒന്നാം സ്ഥാനം ഹന്ന പ്രവീണും രണ്ടാം സ്ഥാനം ഷാന നസ്റിനും മൂന്നാം സ്ഥാനം മുഹമ്മദ് സഹല്‍ . വി.എയും കരസ്ഥമാക്കി.മൂവരും സെന്‍മേരിസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് .ജെ.സി ഐ..പ്രിസിഡണ്ട് സാജന് പി.ഐ, സെക്രട്ടറി രതീഷ് കുമാര്‍, ട്രഷറര്‍ :മണ്‍സൂണ്‍ ടി, പ്രോഗ്രാം ഡയറക്ടര്‍ : സുനില്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി
- Advertisement -
- Advertisement -