കല്‍പ്പറ്റ: 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച് ജനങ്ങളെ വലച്ചതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് അഖിലേന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസ് ധര്‍ണ്ണ നടത്തി. നോട്ട് നിരോധനത്താല്‍ ജനം അനുഭവിച്ച ദുരിതവും, രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയും, ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂ നിന്ന് നൂറുകണക്കിന് ആളുകള്‍ മരിക്കാനിടയായ സാഹചര്യവും ജനങ്ങളോടുള്ള ധാര്‍ഷ്ട്യ സമീപനമായിരുന്നുവെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡി.സി.സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ ഡി.സി.സി വൈസ് പ്രസിഡണ്ട് എം.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എന്‍.ഡി അപ്പച്ചന്, കെ.സി റോസകുട്ടി ടീച്ചര്‍, കെ.എല്‍ പൗലോസ്, പി.പി ആലി, കെ.കെ അബ്രാഹം, സി.പി വര്‍ഗ്ഗീസ്, കെ.കെ വിശ്വനാഥന് മാസ്റ്റര്‍, കെ.വി പോക്കര് ഹാജി, ഒ.വി അപ്പച്ചന്, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്, ഡി.പി രാജശേഖരന്, എന്‍.സി കൃഷ്ണകുമാര്‍, എം.എം രമേശ് മാസ്റ്റര്‍, ഒ.ആര് രഘു, പി. ശോഭനകുമാരി, ആര്.പി ശിവദാസ്, പി.കെ കുഞ്ഞുമൊയ്തീന്, പി.കെ അനില്‍ കുമാര്‍, നജീബ് കരണി, പോള്‍സണ്‍ കൂവയ്ക്കല്‍, മോയിന്‍ കടവന്‍, കെ.ഇ വിനയന്, ചിന്നമ്മ ജോസ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സീസ്, ടി.ജെ ജോസഫ്, ടി.ജെ ഐസക്ക്, ഗോകുല്‍ദാസ് കോട്ടയില്‍, അഡ്വ. ജോഷി സിറിയക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -