5 ലക്ഷം രുപ വായപയെടുത്ത കര്‍ഷകര്‍ 4 ലക്ഷം രൂപ തിരിച്ചടച്ചിട്ടും വീണ്ടും 5 ലക്ഷം രുപയടക്കണമെന്നും അല്ലാത്തപക്ഷം ഈട് വച്ച് വസ്തുക്കള്‍ ജപ്തി ചെയ്യുമെന്ന ഭീഷണിപ്പെടുത്തുന്ന പരാതിയുമായി മുള്ളന്‍കൊല്ലിയിലെ കര്‍ഷകനായ തോമസ്. ബത്തേരി സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ നിന്നുമെടുത്ത വായ്പ ഭുരിഭാഗവും അടച്ച് തീര്‍ത്തിട്ടും വീണ്ടും വായപ തിരിച്ചടച്ചില്ലെങ്കില്‍ ഈട് വച്ച് വസ്തുലേലം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുന്നതായി പരാതി.കഴിഞ്ഞ ദിവസമാണ് 15 ദിവസത്തിനുള്ളില്‍ വായ്പ തുക പൂര്‍ണമായി അടച്ച് രസീറ്റ് കൈപ്പറ്റാത്ത പക്ഷം പണയാധര പ്രകാരമുള്ള വസ്തുക്കള്‍ പരസ്യമായി ലേലം ചെയ്യുത് വില്‍പ്പനക്കായി വിഞ്ജാപനം പുറപ്പെടുവിക്കുമെന്നാണ് കത്തില്‍ പറയുന്നത്. ബാങ്കുകളുടെ ഇത്തരം നടപടിക്കെതിരെ പരാതി നല്‍കാനുള്ള തയ്യറെടുപ്പിലാണ് കര്ഷകന്
- Advertisement -
- Advertisement -