കല്‍പ്പറ്റ നഗരസഭ സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ മാസച്ചന്ത ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ.ശശീന്ദ്രന് ആദ്യ വില്‍പ്പന നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ് നല്കി കൊണ്ട് നിര്‍വ്വഹിച്ചു. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ സഫിയ അസീസ് സ്വാഗതം പറഞ്ഞു. നഗരസഭ വൈസ്ചെയര്‍മാന്‍ എസ്. രാധാകൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.മണി, കൗണ്‍സിലര്‍മാരായ വി.ഹാരിസ്, അജി ബഷീര്‍, എല്‍.യു, എല്‍.എം മാനേജര്‍ പി.നിഷ, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ പി.ജയശ്രീ മെമ്പര്‍ സെക്രട്ടറി കെ. സുനി എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസം കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂളിന് സമീപം മാസച്ചന്ത ഉണ്ടായിരിക്കുമെന്ന് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
- Advertisement -
- Advertisement -