- Advertisement -

- Advertisement -

പിരിച്ചു വിടാനുള്ള ഉത്തരവ് പ്രീപ്രൈമറി അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്

0

പ്രീപ്രൈമറി അധ്യാപകരെ പിരിച്ചു വിടാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രീ പ്രൈമറി ടീച്ചേഴ്‌സ് പ്രക്ഷോഭത്തിലേക്ക്.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രീ പ്രൈമറി ടീച്ചേഴ്‌സ് വയനാട് കലക്ടറേറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.കെ കെ ശ്രീജ, പി.വി പാര്‍വതി, വി വി രമ, എ ജെ ജിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.

2012 ന് ശേഷമുള്ള പ്രീപ്രൈമറി അധ്യാപകരെ പിരിച്ചു വിടാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, 2012 ന് ശേഷമുള്ള എല്ലാ അധ്യാപകരേയും ആയമാരെയും തിരിച്ചെടുക്കുക, ഓണറേറിയവും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കി തരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഇവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page