- Advertisement -

- Advertisement -

ജിവനക്കാരില്ല മെഡിക്കല്‍ കോളേജില്‍ കോവിഡ് ടെസ്റ്റ് മുടങ്ങി

0

അത്യാവശ്യത്തിന് ജീവനക്കാരില്ലാത്തതിനെതുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളേജിലെ കോവിഡ് ടെസ്റ്റുകള്‍ നിലച്ചു.ഞായറാഴ്ച്ച രാവിലെ 9 മണിയോടെയാണ് ആര്‍.ടി.പി.സി ആര്‍,ആന്റിജന്‍ ടെസ്റ്റ് നിര്‍ത്തിവെച്ചത്.

ടെസ്റ്റ് ചെയ്യാനെത്തിയവര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ഒരുമണിയോടെ ടെസ്റ്റ് പുനസ്ഥാപിക്കുകയായിരുന്നു.

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധനക്ക് മെഡിക്കല്‍ കോളേജിലെത്തിയപ്പോഴാണ് പരിശോധന നിര്‍ത്തിവെച്ച വിവരം അറിയുന്നത്.ഇതോടെ പ്രതിഷേധവുമായി രോഗികള്‍ രംഗത്തെത്തുകയായിരുന്നു.
ഞായറാഴ്ച ആയതിനാല്‍ മറ്റിടങ്ങളില്‍ പരിശോധന ഇല്ലാത്തതിനാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് കോവിഡ് പരിശോധനക്ക് മെഡിക്കല്‍ കോളേജില്‍ എത്തിയത്.
അത്യാവശ്യത്തിന് പോലും ജീവനക്കാരില്ലാത്തതിനാലാണ് കോവിഡ് പരിശോധന നിര്‍ത്തിവെക്കാനിടയായത്.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: സെക്കീന ആര്‍.എം.ഒ.ഡോ: സെക്കീറിനെ വിളിച്ച് ഇടപെട്ടതിനെ തുടര്‍ന്നാണ് കൊവിഡ് ടെസ്റ്റുകള്‍ പുനരാരംഭിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page