- Advertisement -

- Advertisement -

സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് ജാഥയ്ക്ക് സ്വീകരണം നല്‍കി

0

സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ പി.പി ജോണ്‍ നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് മാനന്തവാടിയില്‍ സ്വീകരണം നല്‍കി. വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും പി.പി ജോണ്‍ പറഞ്ഞു.മതേതരത്വം, ജനാധിപത്യം, അഹിംസ, സാമുദായിക സൗഹാര്‍ദ്ദം, സ്ത്രീ പുരുഷ സമത്വം എന്നിവയില്‍ അടിയുറച്ച് നിന്ന് ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുയാണ് സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി തോമസ് പി.വി. അധ്യക്ഷത വഹിച്ചു. സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കര്‍ണ്ണാടക സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രറാവു, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് മാത്യു കെ.എം എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page