മാവോ നേതാവ് വി.ജി. കൃഷ്ണമൂര്‍ത്തിയോടൊപ്പം അറസ്റ്റിലായ നിരവധി കേസുകളില്‍ പ്രതിയായ മാവോവാദി നേതാവ് സാവിത്രി എന്ന കവിതയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.ഇന്നലെയും ഇന്നുമായാണ് തെളിവെടുപ്പ് നടത്തിയത്.തെളിവെടുപ്പിന് ശേഷം സാവിത്രയെ വീണ്ടും കോടതിയില്‍ കോടതിയില്‍ ഹാജരാക്കി.
തലപ്പുഴ, തിരുനെല്ലി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് മാവോ നേതാവ് സാവിത്രി എന്ന കവിതയെ പോലീസ് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. 2021 നവംബറിലായിരുന്നു മാവോ നേതാക്കളായ വി.ജി.കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരെ കര്‍ണാടക അതിര്‍ത്തിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്റില്‍ കഴിയുകയായിരുന്ന സാവിത്രിയെ കേസിന്റെ തെളിവെടുപ്പിനായി ജില്ലാ സെഷന്‍സ് കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
- Advertisement -
- Advertisement -