- Advertisement -

- Advertisement -

ഫാ. ഷിബു കുറ്റിപറിച്ചേല്‍ ഇനി മെത്രാപ്പോലീത്ത

0

മലങ്കര യാക്കോബായ സഭയുടെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് വയനാട്ടിലെ ഫാ. ഷിബു കുറ്റിപറിച്ചേലിനെ ഭദ്രാസന കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകനും തന്റെ വൃക്ക മുസ്ലിം സഹോദരിക്ക് പകുത്ത് നല്‍കി ക്രൈസ്തവ ലോകത്തിന് പുതിയ സന്ദേശം നല്‍കിയ ഫാ. ഷിബുവിനെ ഐക്യകണ്ഡേനെയാണ് നോമിനേറ്റ് ചെയ്തത്.

സഭയുടെ നിയമം അനുസരിച്ച് ഭദ്രാസനത്തിലെ പള്ളികളില്‍ നിന്നുള്ള ഭാരവാഹികള്‍ പങ്കെടുക്കുന്ന പള്ളി പ്രതിപുരുഷ യോഗം ഇത് അംഗീകരിച്ചാല്‍ മലങ്കര നേതൃത്വത്തിന് ഇത് തള്ളാന്‍ കഴിയില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പള്ളി പ്രതിപുരുഷയോഗം അംഗീകരിച്ച ഫാ. ഷിബു കുറ്റിപറിച്ചേലിന് വേണ്ടിയുള്ള നിര്‍ദ്ദേശം കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. സഭാ സിനഡിനും തലവന്‍ പാത്രിയര്‍ക്കീസിനും ഇപ്പഴത്തെ യോഗ തീരുമാനം അംഗീകരിക്കേണ്ടി വരും. നിസ്വാര്‍ത്ഥമായ അദ്ദേഹത്തിന്റെ സേവനങ്ങളെ സഭക്ക് തള്ളിക്കളയാനാവില്ലന്നതാണ് കാരണം.

Leave A Reply

Your email address will not be published.

You cannot copy content of this page