മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മുടങ്ങിക്കിടന്നിരുന്ന സായാഹ്ന ഒപി പുനരാരംഭിച്ചു. ഡ്യൂട്ടി ഡോക്ടറുടെ മരണത്തെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിലേറെയായി സായാഹ്ന ഒപി നിര്‍ത്തിവെച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ അധ്യക്ഷനായിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേഷ് മുഖ്യാതിത്ഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് അംഗങ്ങളായ അരുണ്‍ ദേവ്, ജഷീര്‍ പള്ളിവയല്‍, രാഘവന് , ഡോ ഷാഹിദ് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -