കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പൂര്‍ത്തീകരണത്തോടടുക്കുമ്പോള്‍ ഇരു വശങ്ങളിലുമായി കൈവരി പോലും സ്ഥാപിക്കാത്തത് അപകടങ്ങള്‍ പതിവാക്കുന്നു.വാഹനങ്ങളുടെ അമിതവേഗവും അപകടസൂചനാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തതുമാണ് അപകടം പതിവാകുന്നതിന് കാരണം.നിര്‍മ്മാണങ്ങള്‍ക്ക് വേണ്ടി പലയിടങ്ങളിലും നിര്‍മ്മിച്ച വലിയ കുഴികളില്‍ കാട് നിറഞ്ഞതോടെ വാഹനങ്ങളും കാല്‍നടയാത്രക്കാരും വീഴുകയാണ്.ഈ നില തുടരുകയാണെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പുനര്‍നിര്‍മ്മാണം എങ്ങുമെത്തില്ലെന്നും ഇനിയെങ്കിലും എത്രയും വേഗത്തില്‍ ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് അപകട പാതയായി മാറുകയാണ്.വാഹനങ്ങളുടെ അമിതവേഗവും അപകടസൂചനാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തതും ഇവിടെ അപകടം പതിവാകുന്നതിന് കാരണമാവുകയാണ്. റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായുള്ള വിവിധ പ്രവൃത്തികള്‍ പാതിവഴിയില്‍ നിലച്ചതോടെയാണ് റോഡിന്റെ പല ഭാഗങ്ങളും അപകട ഭീഷണിയിലായത്. നിര്‍മ്മാണങ്ങള്‍ക്ക് വേണ്ടി പലയിടങ്ങളിലും നിര്‍മ്മിച്ച വലിയ കുഴികളില്‍ കാട് നിറഞ്ഞതോടെ അവിടെ വാഹനങ്ങളും കാല്‍നടയാത്രക്കാരും വീഴുകയാണ്. റോഡ് ലെവ ലൈസ് ചെയ്തതോടെ ഈ റൂട്ടിലൂടെ വാഹനങ്ങള്‍ അമിതവേഗതയിലാണ് സഞ്ചരിക്കുന്നത്. പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. ഏറെ തിരക്കുള്ള സംസ്ഥാനപാത ആയിട്ടും താല്‍ക്കാലിക സംവിധാനവും ഒരുക്കിയിട്ടില്ല .പല വശങ്ങളിലും കാട് മൂടിക്കിടക്കുകയാണ്. ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍ നിന്നതോടെ റോഡിന്റെ ഇരുവശങ്ങളിലും വലിയ ഗര്‍ത്തം രൂപപ്പെട്ട അവസ്ഥയാണ് ഉള്ളത്. വാഹനങ്ങള്‍ ഇത്തരം കുഴികളില്‍ വീഴുന്നതും പതിവായിരിക്കുന്നു. അമിതവേഗം കാരണം ഒട്ടേറെ വാഹനങ്ങളാണ് ഈ റൂട്ടില്‍ അപകടത്തില്‍പ്പെടുന്നത്. കാല്‍നട യാത്രയും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. വിദ്യാലയങ്ങള്‍ തുറന്നതോടെ റോഡില്‍ കുട്ടികളുടെ തിരക്കും വര്‍ദ്ദിച്ചു. യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാത്ത റോഡിലൂടെ കുട്ടികള്‍ സഞ്ചരിക്കുന്നതും രക്ഷിതാക്കളില്‍ വലിയ ആശങ്ക നിലനിര്‍ത്തുകയാണ്. നിരവധി തവണ ഈ വിഷയം അധികാരികള്‍ക്ക് മുന്നില്‍ എത്തിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ നില തുടരുകയാണെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ലെന്നും ഇനിയെങ്കിലും എത്രയും വേഗത്തില്‍ ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.