- Advertisement -

- Advertisement -

ടിപിആറില്‍ രണ്ടാമത് കേരളം; ഏറ്റവും കൂടുതല്‍ ഗോവയില്‍

0

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്തെ ടിപിആര്‍ 33.07 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ടിപിആര്‍ ഏറ്റവും കൂടുതല്‍ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65 ശതമാനത്തില്‍ തുടരുമ്പോഴാണ് സംസ്ഥാനങ്ങളിലെ ടിപിആര്‍ ദിനംപ്രതി കുതിക്കുന്നത്.

ജനുവരി 1ന് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമായിരുന്നു. ഇത് ജനുവരി 10ന് 12.68ഉം ജനുവരി 15ന് 26.96 ശതമാനവുമായി ഉയര്‍ന്നു. ജനുവരി 16ന് 30 കടന്ന ടിപിആര്‍ ഇന്നലെ 33ഉം കടന്ന് 33.07 ശതമാനത്തില്‍ എത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തുന്നതില്‍ ഏറ്റവും ഉയര്‍ന്ന ടിപിആറാണ് ഇന്നലത്തേത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ടിപിആറില്‍ ഉണ്ടായ വര്‍ധന 21 ശതമാനമാണ്. സംസ്ഥാനത്തെ രോഗവ്യാപനം എത്രകണ്ട് തീവ്രമാണെന്ന് തെളിയിക്കുന്നതാണ് ടിപിആറിലെ ഈ കുതിപ്പ്.

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 182 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇന്നലത്തെ ടിപിആര്‍ ദേശീയ ശരാശരി 19.65 ശതമാനമാണ്. ഡെല്‍ഹി 28%, ബംഗാള്‍ 26.43%, മഹാരാഷ്ട്ര 20.76%, തമിഴ്നാട് 17%, കര്‍ണാടക 12.45% എന്നിങ്ങനെയാണ് ടിപിആര്‍.

ഗോവയില്‍ 41.52% ആണ് ഇന്നലത്തെ ടിപിആര്‍. 5,236 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. ഇതില്‍ 2174 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, കേരളത്തില്‍ ഇന്നലത്തെ കേസുകള്‍ 22,846ഉം, നടത്തിയ സാമ്പിള്‍ പരിശോധന 69,373 ആയിരുന്നു. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ടിപിആര്‍ തിരുവനന്തപുരം ജില്ലയിലാണ് (44.02%). ജില്ലയില്‍ പരിശോധിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ക്ക് കൊണ്ട് ബാധയെന്ന് ചുരുക്കം.

 

 

Leave A Reply

Your email address will not be published.

You cannot copy content of this page