- Advertisement -

- Advertisement -

വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

0

മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരനായ ഗോത്ര വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കല്ലിയോട്ടുക്കുന്ന് കാരക്കാടന്‍ വീട്ടില്‍ കെ ഷാഫി (29) യെയാണ് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥി സ്‌കൂള്‍ അധികൃതരോട് കൗണ്‍സിലിംഗിനിടെ കാര്യങ്ങള്‍ തുറന്നു പറയുകയും, സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി പോക്‌സോ, എസ്.സി,എസ്.ടി നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page