- Advertisement -

- Advertisement -

സംസ്ഥാനത്തെ കോടതികള്‍ നാളെ മുതല്‍ ഓണ്‍ലൈന്‍

0

സംസ്ഥാനത്തെ കോടതികള്‍ നാളെ മുതല്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കും. കൊവിഡ് വ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കീഴ്‌ക്കോടതികളിലെയും നടപടികള്‍ ഓണ്‍ലൈനാക്കിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ ഇറക്കി. തീര്‍ത്തും ഒഴിവാക്കാനാകാത്ത കേസുകളില്‍ മാത്രമേ കോടതി നേരിട്ട് വാദം കേള്‍ക്കു.

പൊതുജനങ്ങള്‍ക്ക് കോടതികളില്‍ പ്രവേശിക്കുന്നതിനും നിയന്ത്രണവുമുണ്ടാകും. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയില്‍ പ്രവേശനം അനുവദിക്കുക. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയില്‍ ഹൈക്കോടതി ഫുള്‍ കോര്‍ട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്.

Leave A Reply

Your email address will not be published.

You cannot copy content of this page