ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍. ചൈല്‍ഡ് ലൈനിനെയും പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരെയും സൈബര്‍ വിദഗ്ധരെയും ഉള്‍പ്പെടുത്തിയായിരിക്കും ബോധവല്കരണ പരിപാടി സംഘടിപ്പിക്കുകയെന്നും ജില്ലാ കളക്ടര്‍. അടുത്തിടെ വയനാട്ടില്‍ രണ്ട് കൗമാര പ്രായക്കാര്‍ ഒരേ കാലയളവില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സമൂഹ മാധ്യമങ്ങളുടെ മൂന്ന് ഗ്രൂപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടികളില്‍ ബോധവല്‍ക്കരണ പരിപാടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.
- Advertisement -
- Advertisement -