- Advertisement -

- Advertisement -

താലൂക്ക് ആശുപത്രി നഗരസഭ ഏറ്റെടുക്കണം

0

സുല്‍ത്താന്‍ ബത്തേരി നഗരസഭ രൂപംകൊണ്ട് ആറ് വര്‍ഷമായിട്ടും ഇതുവരെ ചട്ടപ്രകാരം താലൂക്ക് ആശുപത്രി പ്രവര്‍ത്തനം നഗരസഭ ഏറ്റെടുത്തിട്ടില്ല. ഈ ആവശ്യമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. ആശുപത്രി നഗരസഭയുടെ കീഴിലായാല്‍ കൂടുതല്‍ ഫണ്ടുകളും മറ്റ് സഹായങ്ങളും ലഭ്യമാകും. ഇത് ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനും സാധ്യമാകും. അതിനാല്‍ അടിയന്തരമായി ബത്തേരി താലൂക്ക് ആശുപത്രി നഗരസഭ ഏറ്റെടുക്കണമെന്നാണ് ആവശ്യം.

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള താലൂക്ക് ആശുപത്രി നഗരസഭ ഏറ്റെടുക്കണമെന്നാണ് ആവശ്യം. 1994ലെ മുനിസിപ്പല്‍ ആക്ട് പ്രകാരം നഗരസഭ പരിധിക്കുള്ളില്‍ വരുന്ന താലൂക്ക് ആശുപത്രിയടക്കമുള്ള ഡിസ്പെന്‍സറികളുടെ നടത്തിപ്പ് ചുമതല അതത് നഗരസഭയാണ് വഹിക്കേണ്ടതെന്നാണ് ചട്ടം. എന്നാല്‍ നഗരസഭയായി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ബത്തേരി താലൂക്ക് ആശുപത്രി നടത്തിപ്പ് നഗരസഭയുടെ അധീനതയിലേക്ക് കൊണ്ടുവന്നിട്ടില്ല.

സുല്‍ത്താന്‍ ബത്തേരി നഗരസഭയ്ക്ക് പുറമെ, നൂല്‍്പ്പുഴ, നെന്മേനി, അമ്പലവയല്‍, പൂതാടി, പുല്‍പ്പുള്ളി, മുള്ളന്‍കൊല്ലി അടക്കമുള്ള പഞ്ചായത്തുകളില്‍ നിന്നുളളവരും തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍, ഏരുമാട്, കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നുള്ളവരടക്കം ആശ്രയി്ക്കുന്ന ആശുപത്രിയാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി. നിലവില്‍ സുല്‍്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ളതും ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്നതുമായി താലൂക്ക് ആശുപത്രി നഗരസഭ ഏറ്റെടുത്താല്‍ കൂടുതല്‍ വികസനങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page