സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും ജനക്ഷേമകരമായ കാര്യങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ സര്‍ക്കാരിനു കീഴില്‍ വരുന്ന വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കര്‍ഷക ജനതയോട് പ്രതികാര നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍. മുത്തങ്ങ റെയിഞ്ച് ഓഫീസിലേക്ക് കര്‍ഷക സംഘം നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക ജനതയുടെ വികാരങ്ങളും പ്രശ്നങ്ങളും തിരിച്ചറിയാനുള്ള സാമാന്യ മര്യാദ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ദ്രോഹ നടപടികളാണ് മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്വീകരിക്കുന്നതെന്നാരോപിച്ചാണ് കര്‍ഷക സംഘം മാര്‍ച്ച് നടത്തിയത്. ശ്രീജന്‍ അധ്യക്ഷനായിരുന്നു. ബോബി വര്‍ഗ്ഗീസ്, പി.ആര്‍ ജയപ്രകാശ്, കെ. ശോഭന്‍ കുമാര്‍, റ്റി.റ്റി സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -