- Advertisement -

- Advertisement -

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

0

എസ്എസ്എല്‍സി , ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കാസര്‍കോട് വാര്‍ത്താ സമ്മേളനത്തില്‍ പരീക്ഷാ തീയതി പ്രഖ്യാപിക്കും.പരീക്ഷകള്‍ക്കായി ഫോക്കസ് ഏരിയ ഉള്‍പ്പെടെ നിശ്ചയിച്ച് നല്‍കും. പാഠഭാഗങ്ങളില്‍ ഏതെല്ലാം ഫോക്കസ് കാര്യങ്ങള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നതിലും തീരുമാനമെടുക്കും. ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട് . കഴിഞ്ഞ തവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

 

Leave A Reply

Your email address will not be published.

You cannot copy content of this page