- Advertisement -

- Advertisement -

നൂല്‍പ്പുഴയില്‍ നാളെ കര്‍ഷക കണ്‍വെന്‍ഷന്‍

0

കസ്തൂരി രംഗന്‍ പരിസ്ഥി ലോല പ്രദേശം, വയനാട് വന്യജീവി സങ്കേതത്തിലെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്നിവയില്‍ നിന്നും നൂല്‍പ്പുഴ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് നൂല്‍പ്പുഴ പഞ്ചായത്ത് ഭരണസമിതി ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നാളെ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് നായ്ക്കട്ടി എ എല്‍ പി സ്‌കൂളില്‍ കര്‍ഷക കണ്‍വെന്‍ഷന്‍ നടത്തുമെന്നും കണ്‍വെന്‍ഷനില്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍്ട്ട് പ്രകാരം പഞ്ചായത്തിലെ 205 ചതുരശ്ര കിലോമീറ്റര്‍ ഏരീയ പരിസ്ഥിതി ലോല പ്രദേശമായി മാറുമെന്നും ഇതോടെ ജണ്ടയിട്ട വനമേഖലയിലെ ലീസ് ഭൂമിയിലും പട്ടയഭൂമിയിലും കൃഷിചെയ്ത് ജീവിക്കുന്ന 3000ത്തോളം കുടുംബങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണന്നും ഭരണസമിതി പറഞ്ഞു.

 

Leave A Reply

Your email address will not be published.

You cannot copy content of this page