- Advertisement -

- Advertisement -

ക്രിസ്തുമസ് – ന്യൂഇയര്‍ വിപണന മേള ആരംഭിച്ചു

0

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് – ന്യൂഇയര്‍ വിപണന മേള ആരംഭിച്ചു. ജില്ലാ ആസ്ഥാനത്തടക്കം 12 ചന്തകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ലോക്ക് ഡൗണ്‍ കാലത്ത് കേക്ക് നിര്‍മ്മാണത്തില്‍ പ്രത്യേക താല്‍പര്യം കാണിച്ച കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും, ഇരുപതോളം കേക്ക് യൂണിറ്റുകള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിന്നുള്ള കേക്കുകളാണ് മേളയില്‍ വിപണത്തിനെത്തിയത്.

കുടുംബശ്രീ സംരംഭങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും, പുറമെ സിഡിഎസുകളില്‍ പച്ചക്കറികളും, മേളയില്‍ ലഭ്യമാണ്. കുടുംബശ്രീ കര്‍ഷക ഗ്രൂപ്പുകളുടെ കാര്‍ഷികോല്‍പന്നങ്ങളും, സംരംഭകരുടെ ഉല്‍പ്പന്നങ്ങളും മേളയില്‍ വില്‍പ്പന നടത്തുന്നുണ്ട്.

ചിപ്‌സ്, തേന്‍, അച്ചപ്പം, നുറക്ക്, സുഗന്ധവ്യഞ്ജനം എന്നിവയും, വെള്ളിച്ചെണ്ണ, ഗന്ധകശാല പച്ചരി, തുണിത്തരങ്ങള്‍ എന്നിവയും ഇവിടെയുണ്ട്. കല്‍പ്പറ്റയില്‍ വിജയ പബ് പരിസരത്തുള്ള മേളയില്‍ വിവിധ ഇനം ഉല്‍പ്പന്നങ്ങളും വില്‍പ്പനക്കായി വെച്ചിട്ടുണ്ട്. കര്‍ഷകരുടെയും, കുടുംബശ്രീ സംരംഭകരുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് ക്രിസ്മസ്-ന്യൂഇയര്‍ കാലത്ത് വിപണം ഉറപ്പാക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി സാജിത പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page