നനഞ്ഞൊലിക്കുന്ന ഒറ്റമുറിക്കൂരയില്‍ ദുരിത ജീവിതം നയിച്ച് നാലംഗ കുടുംബം. നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടി ആനപന്തി കോളനിയിലെ മണി, ഭാര്യ വസന്ത, മക്കളായ നന്ദന, മനു എന്നിവരടങ്ങുന്ന നാലംഗ കുടുംബമാണ് പ്ലാസ്റ്റിക് മേഞ്ഞ ഒറ്റമുറിക്കൂരയില്‍ ദുരിത ജീവിതം നയിക്കുന്നത്. വനാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ഊരുകൂട്ടങ്ങളില്‍ തങ്ങള്‍ക്ക് വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മണി പറയുന്നു.
- Advertisement -
- Advertisement -