- Advertisement -

- Advertisement -

മാനന്തവാടി ഇന്റര്‍ലോക്ക് നിര്‍മ്മാണത്തില്‍ അപാകത പ്രതിഷേധവുമായി കോണ്‍ഗ്രസ്

0

മാനന്തവാടി ഏറെ പ്രതിഷേധത്തിനൊടുവില്‍ പുന:ര്‍ നിര്‍മ്മാണം ആരംഭിച്ച മാനന്തവാടി എല്‍.എഫ് സ്‌കൂള്‍ ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് പതിക്കുന്ന റോഡ് രണ്ട് ആഴ്ച്ചക്കുള്ളില്‍ തന്നെ തകരാനുണ്ടായ സാഹചര്യം പരിശോധിച്ച് അവശ്യമായ നടപടി സ്വീകരിക്കണമെന്ന് മനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം ആവശ്യപ്പെട്ടു. എറ്റവും തിരക്കേറിയ ‘റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി തുടങ്ങി ആഴ്ചകള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവൃത്തികള്‍ ഒച്ചിഴയുന്ന വേഗതയിലാണ് നടക്കുന്നത്. റോഡ് നിര്‍മ്മാണത്തിലെ അസംസ്‌കൃത വസ്തുക്കളുടെ കുറവും കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങള്‍ നനയ്ക്കാത്തതുമാണ് റോഡ് നിര്‍മ്മാണത്തിനിടെ തകരാന്‍ കാരണമായത്.തകര്‍ന്ന റോഡ് ഉടന്‍ പുനര്‍നിര്‍മ്മിക്കാന്‍ അധിക്യതര്‍ തയ്യാറായില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്കും.

Leave A Reply

Your email address will not be published.

You cannot copy content of this page