- Advertisement -

- Advertisement -

കൈനാട്ടിയില്‍ ട്രാഫിക് ഐലന്‍ഡ്

0

കല്‍പ്പറ്റ കൈനാട്ടിയില്‍ ട്രാഫിക് ഐലന്‍ഡ് നിര്‍മ്മാണം ആരംഭിച്ചു.പൊതുമരാമത്ത് വകുപ്പില്‍ നിന്നും വകയിരുത്തിയ ഒരുകോടി 29 ലക്ഷം രൂപയാണ് ട്രാഫിക് ഐലന്‍ഡ് നിര്‍മാണത്തിനു ചെലവഴിക്കുന്നത്.ആദ്യഘട്ടത്തില്‍ റോഡിന് വീതി കൂട്ടി നടപ്പാത നിര്‍മ്മിക്കും. കൂടാതെ റോഡിന്റെ ഉയരവും കൂട്ടിയാണ് നിര്‍മ്മാണം നടത്തുക. സിഗ്നല്‍ ലൈറ്റ് ഉള്‍പ്പെടെ ട്രാഫിക് ഉപകരണങ്ങളും ഇവിടെ സ്ഥാപിക്കും.

മാനന്തവാടി ഭാഗത്തേക്കും ബത്തേരി ഭാഗത്തേക്ക് പോകുന്ന കൈനാട്ടി ട്രാഫിക് ജംഗ്ഷനിലാണ് പുതിയ നിര്‍മ്മാണം ആരംഭിച്ചത്. ദേശീയപാതയില്‍ നിന്നും മാനന്തവാടി,ബത്തേരി ഭാഗങ്ങളിലില്‍ നിന്നുമുള്ള ഗതാഗതക്കുരുക്ക് പൂര്‍ണ്ണമായും ഒഴിവാകും. കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടി ഭാഗത്തേക്കും ബത്തേരി ഭാഗത്തേക്കും ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. ഗതാഗതക്കുരുക്ക് കാരണം വീര്‍പ്പുമുട്ടുന്ന യാത്രക്കാര്‍ക്ക് ഇതൊരു ശാശ്വത പരിഹാരമായിരിക്കുമെന്നും,ജനുവരി 15 ഓടുകൂടി നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page