- Advertisement -

- Advertisement -

ഭൂമിയേക്കാള്‍ പ്രായമുള്ള പാറക്കല്ല്; അത്ഭുതമായി ഉല്‍ക്കാശില

0

കൗതുകമായി ഒരു ഉല്‍ക്കാശില. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഈ കറുത്ത പാറക്കല്ലിന്റെ ചിത്രം വൈറലായിരിക്കുകയാണ്. ‘നാല് ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂര്യന്‍ പുതുതായി ഇരുന്നപ്പോള്‍’ എന്ന കാപ്ഷ്യനോട് കൂടിയാണ് ഉല്‍ക്കയുടെ ചിത്രം നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ പേജില്‍ പങ്കിട്ടിരിക്കുന്നത്. ചിത്രം ആളുകളെ അല്‍ഭുതത്തില്‍ ആക്കിയിരിക്കുകയാണ്. യുകെയില്‍ നിന്ന് കണ്ടെടുത്ത ഈ കറുത്ത പാറക്കല്ലിന് ഭൂമിയേക്കാള്‍ പ്രായമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഈ ഉല്‍ക്കാശിലയെ കുറിച്ചുള്ള പഠനം ഭൂമിയിലെ വെള്ളത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നും ഭൂമിയില്‍ ജീവന്റെ നിര്‍മാണ ഘടകങ്ങളെ കുറിച്ചും കണ്ടെത്താന്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

അതിമനോഹരമായ ചിത്രത്തോടൊപ്പം ഉല്‍ക്കാശിലയെ കുറിച്ച് വിശദമായി വിവരിക്കുന്ന ലിങ്കും പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് വിഞ്ച്‌കോംബില്‍ നിന്നാണ് ഉല്‍ക്കാശില ലഭിച്ചിരിക്കുന്നത്. അവിടുത്തെ വീട്ടിലെ താമസക്കാര്‍ വലിയൊരു ശബ്ദം കേട്ടെങ്കിലും ഒന്നും കണ്ടെത്താന്‍ ആയില്ല. രാവിലെയാണ് ആകര്‍ഷകമായ ഈ വസ്തു ശ്രദ്ധയില്‍പെട്ടത്. സംഭവം എന്താണെന്നോ എന്ത് ചെയ്യണമെന്നോ ഇവര്‍ക്ക് മനസിലായില്ല. പിന്നീട് അവര്‍ മ്യൂസിയത്തെ അറിയിക്കുകയായിരുന്നു.

കറുത്ത നിറത്തില്‍ കല്‍ക്കരിപോലെ കാണപ്പെടുന്ന ഇത് വളരെ മൃദുവും ദുര്‍ബലവുമാണ്. ഇത് ഞങ്ങളെ വളരെ അധികം അല്‍ഭുതപ്പെടുത്തി. കാരണം ഇത്തരത്തിലുള്ള ഉല്‍ക്കാശില വളരെ അപൂര്‍വവും അവിശ്വസനീയവുമാണ്. ഇതിനെ കുറിച്ചുള്ള പഠനങ്ങള്‍ കൂടുതല്‍ സംഭാവനകള്‍ ശാസ്ത്രലോകത്തിന് നല്‍കുമെന്ന് ഉറപ്പാണ് എന്ന് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകന്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

You cannot copy content of this page