- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

കാര്‍ഷിക പമ്പ് സെറ്റുകള്‍ സബ്സിഡിയോടെ സോളാറിലേക്ക് മാറ്റാം

കര്‍ഷകര്‍ ഉപയോഗിക്കുന്നതും അഗ്രികണക്ഷന്‍ ഉള്ളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് സബ്സിഡി നല്‍കുന്നു. ഒരു എച്ച് .പി പമ്പിന് 1 കിലോവാട്ട് എന്ന തീതിയില്‍ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കാം. 1 കിലോവാട്ടിന് ഏകദേശം 70000 രൂപ ചെലവ് വരും. അതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. ബാക്കി 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതം നല്‍കിയാല്‍ നിലവിലുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റാവുന്നതാണ്. 1 കിലോവാട്ടിന് 100 സ്‌ക്വയര്‍ഫീറ്റ് എന്ന കണക്കിന് നിഴല്‍ രഹിത സ്ഥലമുള്ള കര്‍ഷകര്‍ക്ക് പദ്ധതിക്കായി അപേക്ഷിക്കാവുന്നതാണ്. 1 കിലോവാട്ട് സോളാര്‍ പാനലില്‍ നിന്നും സൂര്യപ്രകാശത്തിന്റെ തീവ്രതക്ക് അനുസരിച്ചു 3 – 5 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നതാണ്. പകല്‍ പമ്പ് ഉപയോഗിച്ചതിന് ശേഷം വരുന്ന വൈദ്യുതി കെ. എസ് .ഇ. ബി ഗ്രിഡിലേക്ക് നല്‍കുന്നതും അതില്‍ നിന്ന് കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതുമാണ്. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെ അതാത് ജില്ലാ ഓഫീസില്‍ പേര് , ഫോണ്‍ നമ്പര്‍ , പമ്പിന്റെ ശേഷി എന്നിവ നല്‍കിയാല്‍ സ്ഥല പരിശോധന നടത്തി. ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാണ്. 1 എച്ച് പി – 10 എച്ച് പി വരെയുള്ള പമ്പുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ക്ക് മാത്രമാണ് സബ്സിഡിക്ക് അര്‍ഹതയുള്ളത്.

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് ഡിസംബര്‍ 29 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാരിയമ്മന്‍, മധു കൊല്ലി, മീനങ്ങാടി ഗവ: ഹോസ്പിറ്റല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഇന്ന് രാവിലെ 9 മുതല്‍ 6 വരെയും 54 മില്‍, ക്ഷീരഭവന്‍ എന്നീ ട്രാന്‍സ്ഫോര്‍ പരിധികളില്‍ രാവിലെ 10 മുതല്‍ 1 വരെയും പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണ്ടംകോട്, ചിറ്റാലകുന്ന്, പുഞ്ചവയല്‍, കാപ്പുംകുന്ന്, തെങ്ങുംമുണ്ട ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

നിയമനം

തിരുനെല്ലി ഗവ. ആശ്രമം ഹൈസ്‌ക്കൂളില്‍ നിലവില്‍ ഒഴിവുളള സ്റ്റുഡന്റ് കൗണ്‍സിലര്‍, ലൈബ്രേറിയന്‍, ജെ.പി.എച്ച്.എന്‍ (പട്ടികവര്‍ഗ്ഗ യുവതികള്‍ മാത്രം) തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ഡിസംബര്‍ 10 ന് രാവിലെ 11 സ്‌കൂളില്‍ നടക്കും. യോഗ്യത : സ്റ്റുഡന്റ് കൗണ്‍സിലര്‍ – ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി അല്ലെങ്കില്‍ എം.എസ്.ഡബ്യൂവില്‍ സൈക്കോളജി ഒരു സബ്ജക്ട് ആയി പഠിച്ചിരിക്കണം. ലൈബ്രേറിയന്‍ – ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ബിരുദവും കമ്പ്യൂട്ടര്‍ പരിചയവും. ജെ.പി.എച്ച്.എന്‍ – എസ്.എസ്.എല്‍.സി , കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്/ ഹെല്‍ത്ത് വര്‍ക്കേര്‍സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് , കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പരിചയ സര്‍ട്ടിഫിക്കറ്റും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍. 04935 210330.

അസിസ്റ്റന്റ് പ്രഫസര്‍ നിയമനം

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചെതലയത്ത് സ്ഥിതി ചെയ്യുന്ന ഗോത്ര വര്‍ഗ്ഗ പഠന ഗവേഷണ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. സോഷ്യോളജി വിഷയത്തില്‍ യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 10 ന് പകല്‍ 2 ന് ഐ.ടി.എസ്.ആര്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍. 04936 238500.

Leave A Reply

Your email address will not be published.

You cannot copy content of this page