- Advertisement -

- Advertisement -

മാനന്തവാടിയില്‍ എത്തിയോ ? ശൗചാലയമില്ല; നട്ടംതിരിയും, കാരണം വെള്ളം !

0

മാനന്തവാടി നഗരത്തിലെത്തുന്നവര്‍ക്ക് പ്രഥാമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പറ്റാത്ത സാഹചര്യം. ഗാന്ധി പാര്‍ക്കിലും നഗരസഭ ബസ്സ് സ്റ്റാന്റിലുമാണ് ശൗചാലയമുള്ളത്. എന്നാല്‍ ഗാന്ധി പാര്‍ക്കിലെ പൊതു ശൗചാലയം പൂട്ടിയിട്ട് ദിവസങ്ങളേറെയായി. വെള്ളമില്ലെന്ന നോട്ടീസ് പതിപ്പിച്ചാണ് ശൗചാലയം പൂട്ടിയത്. നഗരത്തിലെത്തുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ മാര്‍ഗ്ഗമില്ലാതെ നട്ടംതിരിയുകയാണ്.

മാനന്തവാടി നഗരത്തിലെത്തുവര്‍ക്ക് ഒന്ന് മൂത്രമൊഴിക്കണമെന്ന് വെച്ചാല്‍ സാധിക്കാത്ത അവസ്ഥയാണ് നിലവില്‍. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഗാന്ധി പാര്‍ക്കിലും മറ്റൊന്ന് നഗരസഭ ബസ്സ് സ്റ്റാന്റിലുമാണ് ഉള്ളത്. ഗാന്ധി പാര്‍ക്കിലെ ശൗചാലയം പൂട്ടിയിട്ടിട്ട് ദിവസങ്ങളുമായി. ഇതോടെ നഗരത്തിലെത്തുവര്‍ പ്രാഥമികാവശ്യം നിര്‍വ്വഹിക്കാന്‍ നേട്ടോട്ടമോടുന്ന അവസ്തയുമാണ്.

സ്ത്രീകളടകം നിരവധി പേരാണ് ശൗചാലയമില്ലാത്തതിനാല്‍ കഷ്ടതയനുഭവിക്കുന്നത് ശൗചാലയത്തിന്റെഅറ്റകുറ്റ പണികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കി ഉടന്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സിന്ധു സെബാസ്റ്റ്യന്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

You cannot copy content of this page