അനാഥ സംരക്ഷണ രംഗത്ത് പുതുവഴിവെട്ടിത്തെളിച്ച വ്യക്തിയാണ് എം എം മുഹമ്മദ് ജമാലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അനാഥ സംരക്ഷണം നൂറുശതമാനം സമ്പൂര്‍ണ്ണതയിലേക്ക് എത്തിക്കാനാണ് അദ്ദേഹം പരിശ്രമിച്ചതെന്നും സാദിഖലി ശഹാബ് തങ്ങള്‍ പറഞ്ഞു. എം എ മുഹമ്മദ് ജമാലിന്റെ ജീവചരിത്രം പ്രതിപാതിക്കുന്ന സച്ചരിതന്റെ ഉദ്യാനം എന്ന പുസ്തകം സുല്‍ത്താന്‍ ്ബത്തേരിയില് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുല്‍ത്താന്‍ ബത്തേരി ഡ്ബ്ല്യുഎംഒ സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോ വി ഇദ് രീസിന് നല്‍കിയാണ് എം എ മുഹമ്മദ് ജമാലിന്റെ ജീവചരിത്രം പറയുന്ന സച്ചരിതന്റെ ഉദ്യാനം എന്ന പുസ്തകത്തിന്റെ പ്രകാശനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചത്. തുടര്‍ന്ന് സംസാരിച്ചപ്പോവാണ് എം എ മുഹമ്മദ് ജമാലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച അദ്ദേഹം സ്മരിച്ചത്. അനാഥസംരക്ഷണം നൂറുശതമാനം സമ്പൂര്‍ണ്ണതയിലേക്ക് എത്തിക്കാനാണ് എം എ മുഹമ്മദ് ജമാല്‍ ശ്രമിച്ചത്. ഇതിന്റെ ഉദാഹരണമാണ് മുട്ടില്‍ യത്തീംഖാന. ഇവിടെനിന്നും പുറത്തുവരുന്ന കുട്ടികള്‍ അപകര്‍ഷമില്ലാതെ ആത്മദൈര്യവും വിശ്വാസവും നേടിയെടുത്തുകൊണ്ടാണ് പുറത്തുവരുന്നതെന്നും, ഭാവി പ്രതീക്ഷയില്‍ ഊന്നിനിന്നുകൊണ്ടുള്ള എം എ മുഹമ്മദ് ജമാലിന്റെ പ്രവര്‍ത്തനംകൊണ്ടാണ് ഇതിനുസാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങ് പി കെ കുഞ്ഞാലിക്കുട്ടി ഉല്‍ഘാടനം ചെയ്തു.വയനാട്ടിലെ സാംസ്കാരിക പുരോഗതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് എം എ മുഹമ്മദ് ജമാല്‍ എന്ന് അദ്ദേഹം പറഞ്ഞു. ടി പി ചെറൂപ്പയും, കെ എസ് മുസ്തഫയും ചേര്‍ന്നാണ് പുസ്തകം രചിച്ചത്. സ്വാഗതസംഘം ചെയര്മാന് അബ്ദുള്‍ഖാദര്‍ പട്ടാമ്പി ചടങ്ങില്‍ അധ്യക്ഷനായി. എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്, അഡ്വ. ടി സിദ്ദീഖ്, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, നഗരസഭ ചെയര്മാന് ടി കെ രമേശ്, കെ ടി ഹംസ മുസ്ലിയാര്,സ്വാമിനി പ്രേംവൈശാലി, ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ്, കെ ജി ഗോപാലപിള്ള തുടങ്ങി സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -