- Advertisement -

- Advertisement -

തേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു

0

ചോമാടി മുട്ടത്തില്‍ യാക്കോബ് (62) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. മരത്തിന് മുകളിലെ തേനീച്ച കൂടില്‍ പരുന്ത് കൊത്തി തേനീച്ചകള്‍ ഇളകി യാക്കോബിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയം അതു വഴി ബൈക്കില്‍ പോവുകയായിരുന്ന നാദാപുരം സ്വദേശി കൃഷ്ണദാസിനെയും തേനീച്ചയുടെ ആക്രമിച്ചു. ഇദ്ദേഹത്തെ മീനങ്ങാടി ആരോഗ്യയിലും തുടര്‍ന്ന് പരിക്ക് ഗുരുതരമായതിനാല്‍ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൃഷ്ണദാസിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനും  കുത്തേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല. രാത്രി ഏഴുമണിയോടെ കല്‍പ്പറ്റ സെക്ഷനിലെ വനപാലകരും , അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി തേനീച്ചക്കൂട് നശിപ്പിച്ചു. യാക്കോബിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏലിയാമ്മയാണ് ഭാര്യ. മക്കള്‍: മത്തായി, ആനി, ജൂബി. മരുമക്കള്‍: ലാലു, ജെയിംസ്, ജെസ്സി.

Leave A Reply

Your email address will not be published.

You cannot copy content of this page