- Advertisement -

- Advertisement -

പൂരിഞ്ഞി ലൈബ്രറിക്ക് ഇനി നവീകരിച്ച കെട്ടിടം

0

മക്കിയാട് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പൂരിഞ്ഞി യു.സി.സി ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ .വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.വി.ഫൈസല്‍ അധ്യക്ഷനായിരുന്നു. കെ.കുഞ്ഞബ്ദുള്ള മാസ്റ്റര്‍,വി.മൊയ്തു,അജ്മല്‍ അഹ്‌മദ്,സോമജ സന്തോഷ്,എ.ജോണ്‍,ഇ.മുത്തലിബ് തുടങ്ങിയവര്‍ സംസാരിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ പൂരിഞ്ഞി യുണൈറ്റഡ് ലൈബ്രറിയുടെ ജനകീയവത്കരണത്തിനായി നിരവധി പദ്ധതികള്‍ ഭാരവാഹികള്‍ ആസൂത്രണം ചെയ്തു വരികയാണ്.
ആയിരകണക്കിന് പുസ്തക ശേഖരമുള്ള യു.സി.സി ലൈബ്രറിയെ മികച്ച റഫറന്‍സ് ലൈബ്രറിയായി ഉയര്‍ത്താനും നാട്ടിലെ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഹബ്ബായി മാറ്റുവാനുമുള്ള ശ്രമത്തിലാണ് സംഘാടകര്‍.

Leave A Reply

Your email address will not be published.

You cannot copy content of this page