ജില്ലാ ലൈബ്രറി വികസന സമിതി ജില്ലാതല പുസ്തകോത്സവം പനമരം എരനല്ലൂര്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവം ഒ.കെ. ജോണി ഉദ്ഘാടനം ചെയ്തു.ബാലസാഹി ഇന്‍സ്റ്റിറ്റ്യൂട്ട്, ശാസ്ത്ര-സാഹിത്യ പരിഷത്ത്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബുക്ക് മാര്‍ക്ക്, ചിന്ത, പ്രഭാത്, നാഷണല്‍ ബുക്ക്സ്റ്റാള്‍, കറന്റ് ബുക്സ് തുടങ്ങി അമ്പതോളം പ്രസാധകര് പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.ജില്ലയിലെ ഇരുനൂറിലധികം ഗ്രന്ഥശാലകള്‍ മേളയില്‍ ഉണ്ടാകും.പൊതുജനങ്ങള്‍ക്കും, വിവിധ സ്ഥാപനങ്ങള്‍ക്കും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഗ്രന്ഥശാലകള്‍ക്ക് വിലക്കുറവ് ലഭിക്കും. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് മേളയില്‍ എത്തിയത്.വയനാടിന്റെ യുവ എഴുത്തുകാരി ഹൈറ സുല്‍ത്താന്റെ പുതിയ നോവലായ മാന്ത്രികനായ റംബിള്‍ ടിസ്കിന് എഴുത്തുകാരന് ഏച്ചോം ഗോപിക്ക് നല്കി പ്രകാശനം ചെയ്തു.ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ , സദാനന്ദന് മാസ്റ്റര്‍ തുടങ്ങി നിരവധി പേര് പങ്കെടുത്തു.
- Advertisement -
- Advertisement -