- Advertisement -

- Advertisement -

12 ലിറ്റര്‍ മദ്യവുമായി ഒരാള്‍ പിടിയില്‍

0

വാഹനത്തില്‍ കടത്തുകയായിരുന്ന 12 ലിറ്റര്‍ മദ്യവുമായി ഒരാളെ സുല്‍ത്താന്‍ ബത്തേരി എക്സൈസ് റേഞ്ച് അധികൃതര്‍ പിടികൂടി.പണയമ്പം ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് ജീപ്പില്‍ കടത്തുകയായിരുന്ന വിദേശമദ്യവുമായി ഇന്ന് രാവിലെ വടക്കനാട് ചൂണ്ടാട്ട് ബേബി(62)യെ പിടികൂടിയത്. ഇയാള്‍ക്കെതിരെ അബ്കാരിനിയമ പ്രകാരം കേസെടുത്തു.

പരിശോധനയ്ക്ക് റെയിഞ്ച് ഇന്‍സ്പെക്ടര്‍ വി ആര്‍ ജാനാര്‍ദ്ധനന്‍, പിഒ എന്‍ രാധാകൃഷ്ണന്‍, സിഇഒ മാരായ കെ.കെ അനില്‍കുമാര്‍,അമല്‍ തോമസ്, കെ വി രാജീവന്‍, ഡ്രൈവര്‍ അന്‍വര്‍സാദത്ത് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page