- Advertisement -

- Advertisement -

ആഫ്രിക്കയില്‍ നിന്ന് വന്ന 10 പേരെ കാണാനില്ല; ജാഗ്രത പാലിക്കാന്‍ ബംഗളൂരു കോര്‍പ്പറേഷന്‍

0

രാജ്യത്ത് ഓമിക്രോണ്‍ ആശങ്ക നിലനില്‍ക്കേ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ കുറഞ്ഞത് 10 വിദേശ യാത്രക്കാരെ കാണാനില്ലെന്ന് ബംഗളൂരു കോര്‍പ്പറേഷന്‍. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചതായി ബംഗളൂരു കോര്‍പ്പറേഷന്‍ അറിയിച്ചു. കഴിഞ്ഞദിവസം ബംഗളൂരുവില്‍ എത്തിയ രണ്ടുപേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത് കര്‍ണാടകയിലാണ്. അതിനാല്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ, റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞദിവസങ്ങളില്‍ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ വിദേശ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചിരിക്കുകയാണ്. അതിനിടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തിയ കുറഞ്ഞത് പത്തു വിദേശ യാത്രക്കാരെ കണ്ടെത്താനുണ്ടെന്ന് ബംഗളൂരു കോര്‍പ്പറേഷന്‍ അറിയിച്ചത്.

ഇവരെ കണ്ടെത്തുന്നതിനുള്ള ട്രാക്കിങ് പ്രക്രിയ നടന്നുവരികയാണ്. ട്രാക്ക് ചെയ്ത് കണ്ടെത്തുക എന്നത് തുടര്‍ച്ചയായ പ്രവര്‍ത്തനമാണ്. ഫോണില്‍ വിളിച്ചിട്ട് പ്രതികരിക്കാത്തവരെ കണ്ടെത്തുന്നതിന് പ്രോട്ടോക്കോള്‍ അനുസരിച്ച് സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലിക കമ്മീഷണര്‍ ഗൗരവ് ഗുപ്ത അറിയിച്ചു.

 

Leave A Reply

Your email address will not be published.

You cannot copy content of this page