- Advertisement -

- Advertisement -

സാമ്പത്തിക തിരുമറി, ജീവനക്കാരിയെ പിരിച്ചുവിട്ടു

0

സാമ്പത്തിക തിരുമറി, മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. ക്യാഷ്വല്‍ സ്ലീപ്പര്‍ ഉഷയെയാണ് ഇന്ന് രാവിലെ പിരിച്ച് വിട്ടത്. മുന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു അലക്‌സാണ്ടറിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് 2018 ല്‍ ഇവരെ പിരിച്ച് വിടാന്‍ കൃഷി വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇന്ന് വരെ ഇവര്‍ക്ക് എതിരെ യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ ഈ ഓഫിസില്‍ ജോലി ചെയ്യുകയും ശമ്പളം കൈപ്പറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി  ഈ ഓഫിസില്‍ക്യാഷ്വല്‍ സ്ലീപ്പര്‍റായിരുന്നു  ഉഷ.എന്നാല്‍ നിയമനം സംബന്ധിച്ച് ഒരു രേഖയും ഈ ഓഫിസില്‍ ഇല്ല. പുതിയ ചാര്‍ജ് ഏടുത്ത കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ രാമുണി ഇവരെ 2018 ല്‍ പിരിച്ച് വിടണമെന്ന് ഉത്തരവ് ശ്രദ്ധയില്‍പ്പെടുകയും ഇവര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇതിന് മുപുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇവര്‍ക്കെതിരെ നടപടി എടുത്തിരുന്നില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page