- Advertisement -

- Advertisement -

പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

0

കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കല്‍പ്പറ്റ എച്ച് ഐ എംയുപി സ്‌കൂള്‍ പരിസരത്ത് നടത്തിയ ധര്‍ണ കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രന്‍, ഘടകകക്ഷി നേതാകളായ കെ ജെ ദേവസ്യ, സി എം ശിവരാമന്‍, കെ കെ ഹംസ, ജോര്‍ജ് മുള്ളന്‍മട, ഏച്ചോം ഗോപി, കെ വീരേന്ദ്രകുമാര്‍, കെ പി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു

രാജ്യത്തെ ഏറ്റവും മികച്ച ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അത് തകര്‍ക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജി എസ്ടി, അതിവേഗ റെയില്‍വേ, ശബരിമല വിമാനത്താവളം, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തുടങ്ങിയവയുടെ കാര്യത്തില്‍ കേന്ദ്രം കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ സംസ്ഥാന കൗണ്‍സിലംഗം പി കെ മൂര്‍ത്തി സമരത്തില്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രന്‍, ഘടകകക്ഷി നേതാകളായ കെ ജെ ദേവസ്യ, സി എം ശിവരാമന്‍, കെ കെ ഹംസ, ജോര്‍ജ് മുള്ളന്‍മട, ഏച്ചോം ഗോപി, കെ വീരേന്ദ്രകുമാര്‍, കെ പി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page