തലശ്ശേരി- മൈസൂരു റെയില്‍പാതയുടെ ഹെലിബോണ്‍ സര്‍വ്വേ പൂര്‍ത്തിയായി.തലശ്ശേരിയില്‍ നിന്നും റെയില്‍വേ ലൈന്‍ പ്രവേശിക്കാനുദ്ദേശിക്കുന്ന വയനാട് ജില്ലയിലെ സര്‍വ്വേയാണ് പൂര്്ത്തിയായത്.കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ഒരാഴ്ചയാണ് ജില്ലയില്‍ സര്‍വ്വേ നടത്തിയത്. ഇന്നുമുതല്‍ തലശ്ശേരി കേന്ദ്രീകരിച്ചാണ് സര്‍വ്വേ.തലശ്ശേരി- മൈസൂര്‍ നിര്‍ദ്ദിഷ്ഠ പാതയുടെ വയനാട് ഭാഗത്തുകൂടി കടന്നുപോകുന്ന വിവിധ ഭാഗങ്ങളിലാണ് സര്‍വ്വേ നടത്തിയത്.കൊങ്കണ്‍ റെയില്‍കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷ്ണല്‍ ജ്യോഗ്രഫിക് റിസേര്‍ച്ച് ഇന്സിറ്റിറ്റിയൂട്ടാണ് ഹെലിബോണ്‍ സര്‍വ്വേ നടത്തിയത്. സര്‍വ്വേ സംഘത്തില്‍ ഡെന്മാര്ക്കില് നിന്നുള്ള വിദഗ്ദരും ഉണ്ടായിരുന്നു. ഹെലികോപറ്ററില്‍ ഘടിപ്പിച്ച ഇലക്ടോ മാഗ്നറ്റിക് ഇന്സ്ട്രൂമെന്റ്സിന്റെ സഹായത്തോടെയായിരുന്നു സര്‍വ്വേ. ജില്ലയില്‍ സര്‍വ്വേ പൂര്‍ത്തിയായതോടെ സംഘം രണ്ടാംഘട്ട സര്‍വ്വേക്കായി തലശ്ശേരിയിലേക്ക് മാറി.
- Advertisement -
- Advertisement -